Ad Code

Responsive Advertisement

ജെമിനി ഗണേശനായി ദുല്‍ഖറിനെ ആദ്യം കാണുക ആന്ധ്ര; കേരളത്തില്‍ റിലീസ് പിന്നാലെ

ദുല്‍ഖറിന്‍റെ ടോളിവുഡ് അരങ്ങേറ്റചിത്രം മഹാനടിയുടെ റിലീസ് ആദ്യം തെലുങ്ക് സംസ്ഥാനങ്ങളില്‍. ഒട്ടേറെ കാരണങ്ങളാല്‍ തെന്നിന്ത്യന്‍ സിനിമാമേഖലകളിലാകെ കൗതുകമുണര്‍ത്തിയ പ്രോജക്ട് ആന്ധ്രയിലും തെലുങ്കാനയിലുമാണ് ആദ്യം റിലീസ്. പിന്നാലെ കേരളത്തിലും തമിഴ്‍നാട്ടിലും ചിത്രമെത്തും. ഈ ബുധനാഴ്ച (മെയ് 9) ആന്ധ്രയിലും തെലുങ്കാനയിലും തീയേറ്ററുകളിലെത്തുന്ന ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം 11നാണ് കേരളത്തിലും തമിഴ്‍നാട്ടിലുമെത്തുക.

മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കപ്പെട്ട ദുല്‍ഖറിന്‍റെ പല പ്രധാന സിനിമകളും മൊഴിമാറ്റം നടത്തി നേരത്തേ തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. മണി രത്നത്തിന്‍റെ ഓകെ കണ്‍മണി, ജെന്യൂസി മുഹമ്മദിന്‍റെ 100 ഡെയ്‍സ് ഓഫ് ലവ്, സമീര്‍ താഹിറിന്‍റെ കലി എന്നിവയൊക്കെ തെലുങ്ക് സിനിമാപ്രേമികള്‍ക്ക് മുന്നിലും എത്തിയിരുന്നു. എന്നാല്‍ തെലുങ്കില്‍ ഇനിഷ്യല്‍ പ്രൊഡക്ഷന്‍ നടക്കുന്ന ഒരു ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത് ആദ്യമായാണ്.

Post a Comment

0 Comments