
ഓണ്‍ലൈനില്‍ സിനിമകള്‍ ആസ്വദിക്കാന്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന വെബ്സൈറ്റും ആപ്ലിക്കേഷനും ഒരുങ്ങുന്നു. ഐനെറ്റ് സ്ക്രീന്‍ എന്ന് പേരിട്ട സംവിധാനം അടുത്തദിവസം കാണികളിലെത്തും. ഈ മാസം 11 ന് കേരളത്തില്‍ പുറത്തിറങ്ങുന്ന കൃഷ്ണം എന്ന ചിത്രം അന്നേദിവസം ഗള്‍ഫില്‍ ഓണ്‍ലൈനില്‍ പുറത്തിറക്കുമെന്ന് സംരംഭകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
www.inetscreen.com എന്ന വെബ്സൈറ്റ് വഴിയും, ഐനെറ്റ് സ്ക്രീന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും സിനിമ കാണാവുന്ന സംവിധാനമാണിത്. ബാങ്ക് കാര്‍ഡ് വഴി 25 ദിര്‍ഹം അടച്ചാല്‍ ഈ മാസം 11ന് നാട്ടില്‍ പുറത്തിറങ്ങുന്ന കൃഷ്ണം എന്ന സിനിമ അന്നേദിവസം ഗള്‍ഫില്‍ കാണാനാകും. ഗള്‍ഫിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാത്ത സിനിമകള്‍ ഭാവിയില്‍ ഐനെറ്റ് സ്ക്രീന്‍ വഴി പ്രേക്ഷകരിലെത്തിക്കും. താമസിയാതെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ മുഴുവന്‍ സിനിമകളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും. അന്താരാഷ്ട്ര സിനിമാ സ്ട്രീമിങ് സൈറ്റുകളുടെ മുഴുവന്‍ സൗകര്യങ്ങളും ഐനെറ്റ് സ്ക്രീനുണ്ടാകും. മലയാളി നിക്ഷേപകരുടെ നേതൃത്വത്തില്‍ ദുബൈ ആസ്ഥാനമായാണ് ഐനെറ്റ് സ്ക്രീന്‍ പ്രവര്‍ത്തിക്കുക. ധീരജ്, ശ്രീകുമാര്‍, ദിവ്യദര്‍ശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
0 Comments